Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebrates 140

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

ന​​​​​​മ്മു​​​​​​ടെ ‘ഭൂ​​​​​​മിമ​​​​​​ല​​​​യാ​​​​​​ള​​​​​​ത്തി​​​​​​ലെ’ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ-സാ​​​​​​മൂ​​​​​​ഹി​​​​​​ക-സാം​​​​​​സ്കാ​​​​​​രി​​​​​​ക മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​ല്ലാം ക​​​​​​ഴി​​​​​​ഞ്ഞ ഒ​​​​​​ന്ന​​​​​​ര നൂ​​​​​​റ്റാ​​​​​​ണ്ടോ​​​​​​ളം നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​യ സ്വാ​​​​​​ധീ​​​​​​നം ചെ​​​​​​ലു​​​​​​ത്തി​​​​​​യ ദീ​​​​പി​​​​ക​​​​യെ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ ച​​​​​​രി​​​​​​ത്രക​​​​​​ഥയി​​​​​​ൽ​​​​നി​​​​​​ന്ന് ആ​​​​​​ർ​​​​​​ക്കും മാ​​​​​​റ്റി​​​​​​നി​​​​​​ർ​​​​​​ത്താ​​​​​​നാ​​​​വു​​​​​​മെ​​​​​​ന്നു തോ​​​​​​ന്നു​​​​​​ന്നി​​​​​​ല്ല.

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ മ​​​​​​ണ​​​​​​ൽ​​​​പ്പ​​​​​​ര​​​​പ്പി​​​​​​ലും ദീ​​​​​​പി​​​​​​ക​​​​​​യു​​​​​​ടെ പാ​​​​​​ദ​​​​​​മു​​​​​​ദ്ര​​​ക​​​​​​ൾ ആ​​​​​​ഴ​​​​​​ത്തി​​​​​​ൽ പ​​​​​​തി​​​​​​ഞ്ഞി​​​​ട്ടു​​​​​​ണ്ട്. ആ​​​​​​ദ്യ ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് സ​​​​​​ർ​​​​ക്കാ​​​​​​രി​​​​​​ന്‍റെ ജ​​​​​​ന​​​​​​വി​​​​​​രു​​​​​​ദ്ധ ന​​​​​​യ​​​​ങ്ങ​​​​​​ൾ​​​​​​ക്കെ​​​​​​തി​​​​​​രേ ഉ​​​​​​ണ്ടാ​​​​​​യ ‘വി​​​​​​മോ​​​​​​ച​​​​​​ന സ​​​​​​മ​​​​​​ര’ത്തി​​​​​​ന്‍റെ പി​​​​​​ന്നി​​​​​​ലെ പ്ര​​​​​​ധാ​​​​​​ന ചാ​​​​​​ല​​​​​​ക​​​ശ​​​​​​ക്തി​​​​​​ക​​​​​​ളി​​​​​​ലൊ​​​​​​ന്നു ദീ​​​​​​പി​​​​​​ക​​​​യാ​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന​​​​​​തും ച​​​​​​രി​​​​​​ത്രം. ഇ​​​​​​പ്പോ​​​​​​ൾ രാ​​​​​​ജ്യ​​​​​​ത്തു ന​​​​​​ട​​​​​​ക്കു​​​​​​ന്ന സം​​​​​​ഘ​​​​​​ടി​​​​​​ത ‘ഗാ​​​​​​ന്ധി​​​​നി​​​​​​ന്ദ’​​​യ്ക്കെ​​​​​​തി​​​​​​രേ ശ​​​​​​ബ്ദ​​​​​​മു​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ മു​​​​​​ഖ്യ​​​​​​ധാ​​​​​​രാ മാ​​​​​​ധ്യ​​​​​​മ​​​​ങ്ങ​​​​​​ളു​​​​​​ടെ മു​​​​​​ൻ​​​നി​​​​​​ര​​​​​​യി​​​​​​ലും ദീ​​​​​​പി​​​​ക​​​​​​യു​​​​​​ടെ ശ​​​​​​ക്ത​​​​​​മാ​​​​​​യ സ്വ​​​​​​ര​​​​​​മുണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന​​​​​​തും മ​​​​​​റ​​​​ക്കാ​​​​​​ൻ കാ​​​​​​ല​​​​​​മാ​​​​​​യി​​​​​​ട്ടി​​​​​​ല്ല​​​​​​ല്ലോ?

എ​​​​​​ന്‍റെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ലും ദീ​​​​​​പി​​​​​​ക​​​​യു​​​​​​ടെ മാ​​​​​​യാ​​​​​​ത്ത മു​​​​​​ദ്ര​​​​​​യു​​​​​​ണ്ട്. ആ​​​​​​ബേ​​​​​​ല​​​​​​ച്ച​​​​​​ൻ ദീ​​​​​​പി​​​​​​ക ബാ​​​​​​ല​​​​സ​​​​​​ഖ്യ​​​​​​ത്തി​​​​​​ന്‍റെ ‘കൊ​​​​​​ച്ചേ​​​​​​ട്ട’​​​നാ​​​​​​യി വ​​​​​​ന്ന കാ​​​​​​ല​​​​​​ത്ത് ബാ​​​​​​ല​​​​സ​​​​​​ഖ്യ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ദ്യ കേ​​​​​​ന്ദ്ര ക​​​​​​മ്മി​​​​​​റ്റി​​​​​​യി​​​​​​ൽ സി.​​​​പി. ഡേ​​​​​​വി​​​​സി​​​​​​നും ബേ​​​​​​ബി പു​​​​​​ന്നൂ​​​​​​രാ​​​​​​നും സു​​​​​​രേ​​​​​​ഷ് മാ​​​​​​ഞ്ഞൂ​​​​​​രാ​​​​​​നു​​​​​​മൊ​​​​ക്കെ ​​ഒ​​​​​​പ്പം പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ച കാ​​​​​​ല​​​​​​വും എ​​​​​​സ്ബി ​​കോ​​​​​​ള​​​​​​ജി​​​​ൽ 1958ൽ ​​​​ന​​​​​​ട​​​​​​ന്ന ക്യാ​​​​​​മ്പും ആ​​​​​​ബേ​​​​​​ല​​​​​​ച്ച​​​​​​ന്‍റെ സം​​​​​​ഘാ​​​​​​ട​​​​​​ക മി​​​​​​ക​​​​​​വും മ​​​​​​റ​​​​​​ക്കാ​​​​​​വു​​​​​​ന്ന​​​​​​ത​​​​​​ല്ല!

ദീ​​​​​​പി​​​​​​ക എ​​​​​​ന്‍റെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ലെ പ്ര​​​​​​ധാ​​​​​​ന പാ​​​​​​ഠ​​​​പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​ലൊ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന​​​​​​താ​​​​​​ണ് എ​​​​​​ന്‍റെ ഭാ​​​​​​ഗ്യം.​​​​ ആം​​​​​​ഗ​​​​​​ല ക​​​​​​വി പ​​​​​​റ​​​​​​ഞ്ഞ​​​​​​തു​​​​​​പോ​​​​​​ലെ “അ​​​​​​ന്നു ഞാ​​​​​​ൻ ചെ​​​​​​റു​​​​​​പ്പ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​വെ​​​​​​ന്ന​​​​​​ത് സ്വ​​​​​​ർ​​​​​​ഗ​​​​​​വും!”

 

-ഡോ. ​​​​​​സി​​​​​​റി​​​​​​യ​​​​​​ക് തോ​​​​​​മ​​​​​​സ്എം​​​​ജി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റിമു​​​​ൻ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ,
ദേ​​ശീ​​യ ന‍്യൂ​​ന​​പ​​ക്ഷ വി​​ദ‍്യാ​​ഭ‍്യാ​​സസ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള ക​​മ്മീ​​ഷ​​ൻ മു​​ൻ അം​​ഗം.

Latest News

Corehub Up